Breaking News

ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ സമാപിച്ചു പരപ്പ സ്വദേശി ഷോബി ഫിലിപ്പ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു


തൃശൂർ : ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സംസ്ഥാന പ്രതിനിധി സമ്മേളനവും തൃശ്ശൂരിൽ വച്ച് നടന്നു തൃശ്ശൂർ കെടിഡിസി ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് സി കെ നാസർ ഉദ്ഘാടനം ചെയ്തു കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുകയും ഈ കാലഘട്ടത്തിൽ ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് വേണ്ട നിയമസഹായം എത്തിച്ചു കൊടുക്കുന്നതിനും സമ്മേളനത്തിൽ തീരുമാനമായി 2024 - 26 വർഷത്തേക്കുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പും സമ്മേളനത്തിൽ വച്ച് നടന്നു പ്രസിഡണ്ടായി ഷിബു റാവുത്തർ കൊല്ലവും സംസ്ഥാന ജനറൽ സെക്രട്ടറിയായി കാർത്തിക കെ എറണാകുളം സംസ്ഥാന ട്രഷററായി ഷോബി ഫിലിപ്പ് കാസർഗോഡിനെയും തിരഞ്ഞെടുത്തു ചടങ്ങിൽ വച്ച് 19 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു

No comments