Breaking News

കരിന്തളത്ത് അനുവദിച്ച യോഗ നാച്ച്വറൽ പൊതി ആശുപത്രി പ്രവർത്തനം ഉടൻ ആരംഭിക്കണം ; ജനശ്രീ കിനാനൂർ കരിന്തളം മണ്ഡലം കൺവെൻഷൻ ചോയ്യങ്കോട് രാജീവ്ഭവനിൽ നടത്തി


ചോയ്യങ്കോട് : ജനശ്രീ സുസ്ഥിര വികസന മിഷൻ കിനാനൂർ കരിന്തളം മണ്ഡലം കൺ വെൺഷൻ ചോയ്യങ്കോട് രാജീവ്ഭവനിൽ നടത്തി. കേന്ദ്ര ഗവൺമെൻ്റ് കരിന്തളത്ത് അനുവദിച്ച് കേന്ദ്ര മന്ത്രി അഞ്ച് വർഷം മുമ്പ് തറക്കല്ലിടൽ നടത്തിയ യോഗ ആശുപത്രിയുടെ കെട്ടിടനിർമാണം ഉടൻ ആരംഭിക്കണമെന്നും ആശുപത്രി പ്രവർത്തനം എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും ജനശ്രീ മണ്ഡലം കൺ വെൺഷൻ ആവശ്യപെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു. കൺ വെൺ ഷൻ കാഞ്ഞങ്ങാട് ബ്ലോക് യൂണിയൻ ചെയർമാൻ വിനോദ് കുമാർ പനത്തടി ഉൽഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു ചേമ്പേന അദ്ധ്യക്ഷനായി. ബ്ലോക് സെക്രട്ടറി രാധാകൃഷ്ണൻ നായർ, പവിത്രൻ കരിന്തളം, 'കണ്ണൻ പട്ളം, ഷൈലജ ചാമ കുഴി, ധാമോദരൻ കിണാവൂർ, സതി.പി. വി കരിന്തളം തുടങ്ങിയവർ സംസാരിച്ചു.

No comments