Breaking News

വൈ എം സി എ കാസർകോട് സബ്ബ് റീജിയൺ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം പരപ്പയിൽ നടന്നു


വൈ എം സി എ കാസര്‍കോട് സബ്ബ് റീജിയണ്‍ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. പരപ്പ വൈ എം സി എയില്‍ നടന്ന പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് സംസ്ഥാന വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷം വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ജിസ്മി ജോസ്, മുന്‍ സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി, പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി, വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് കെ.എ.സാലു, മാലക്കല്ല് വൈ എം സി എ പ്രസിഡണ്ട് പി.സി.ബേബി, സബ്ബ് റീജിയണ്‍ സ്റ്റാന്‍റിംങ് കമ്മറ്റി കണ്‍വീനര്‍ ആന്‍റോ പടയാട്ടി, വനിതാഫോറം ചെയര്‍പേഴ്സണ്‍ സിസിലി പുത്തന്‍പുര, കണ്‍വീനര്‍ മേരിക്കുട്ടി കുറ്റ്യാനി, ചാണ്ടികൈനിക്കര, സാബു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു സ്വാഗതവും പരപ്പ വൈ എം സി എ പ്രസിഡണ്ട് ജെയിംസ് ആലക്കുളം നന്ദിയും പറഞ്ഞു.


No comments