Breaking News

ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ സൈബർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സൈബര്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി പി ബിജോയ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സൈബര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.കെ അജിത്ത് ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡിവൈഎസ്പി എ.വി ജോണ്‍, ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.തമ്പാന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളോടൊപ്പം എസ്പിസി, എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബ് പ്രതിനിധികള്‍, കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതി അംഗങ്ങള്‍, കാഞ്ഞങ്ങാട് നന്മമരം പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments