Breaking News

17കാരി ഗർഭിണി സമപ്രായക്കാരനെതിരെ കേസ്



 


ചിറ്റാരിക്കാൽ: വയറു വേദനയെ തുടർന്ന് ചി കിത്സ തേടിയെത്തിയ പതിനേഴുകാരി ഗർഭിണി.
പെൺകുട്ടി നൽകിയ മൊഴി പ്രകാരം 17കാരനെ തിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കണ്ടതോടെയാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. വിവരം മെഡിക്കൽ കോളേജ് അധികൃതർ ചിറ്റാരിക്കാൽ പോലീസിനെ അറിയിച്ചു. പോലീസെത്തി പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് പതിനേഴുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.

No comments