Breaking News

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയുടെ കൈയ്ക്ക് പരുക്ക്


ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്.

മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.

No comments