Breaking News

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ; കേരള കേന്ദ്ര സർവകലാശാലയിൽ വാക്ക് ഇൻ ഇന്റർവ്യൂ


പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനങ്ങൾക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജിനോമിക് സയൻസ് - 2 (യുആർ, ഒബിസി), ജിയോളജി - 3 (യുആർ, ഒബിസി, എസ്സി), ഇന്റർനാഷണൽ റിലേഷൻസ് - 3 (യുആർ, എസ്സി, എസ്ടി), മാത്തമാറ്റിക്സ് - 3 (യുആർ, ഒബിസി, എസ്സി) എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. ജിനോമിക് സയൻസിന് ജൂലൈ 29ന് രാവിലെ 11 മണിക്കും ജിയോളജിക്ക് ജൂലൈ 29ന് ഉച്ചക്ക് 2 മണിക്കും ഇന്റർനാഷണൽ റിലേഷൻസിന് ജൂലൈ 30 രാവിലെ 10.30നും മാത്തമാറ്റിക്‌സിന് ജൂലൈ 31 രാവിലെ 10.30നുമാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ അതാത് ദിവസങ്ങളിൽ പെരിയ ക്യാമ്പസ്സിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.


കേരള കേന്ദ്ര സർവ്വകലാശാലയിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) ഒഴിവ്


പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. എഞ്ചിനീയറിംഗ് / ടെക്‌നോളജി ഇൻ കംപ്യൂട്ടർ സയൻസ് ആന്റ് ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവർ ജൂലൈ 31ന് രാവിലെ 10.30ന് പെരിയ ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.


പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉത്കൽ യൂണിവേഴ്‌സിറ്റി എംഎംടിടിസി അംഗം


പെരിയ: കേരള കേന്ദ്ര സർവകലാശാല ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗം പ്രൊഫസർ ഡോ. രാജേന്ദ്ര പിലാങ്കട്ടയെ ഉത്കൽ യൂണിവേഴ്‌സിറ്റിയിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്റർ (എംഎംടിടിസി) അക്കാദമിക് അഡ്‌വൈസറി കമ്മറ്റി അംഗമായി യുജിസി ചെയർമാൻ നാമനിർദ്ദേശം ചെയ്തു. രണ്ട് വർഷമാണ് കാലാവധി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകുന്ന സെന്റർ, അധ്യാപക പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അധ്യാപകരിൽ നേതൃത്വപരമായ കഴിവുകൾ വളർത്തുക എന്നിവയും ലക്ഷ്യമിടുന്നു. കാസർകോട് ബദിയഡുക്ക പിലാങ്കട്ട സ്വദേശിയായ ഡോ. രാജേന്ദ്ര പിലാങ്കട്ട നിലവിൽ സർവകലാശാലയുടെ സ്റ്റുഡന്റ്‌സ് വെൽഫെയർ ഡീനാണ്. കോവിഡ് കാലത്ത് സർവകലാശാലയുടെ വൈറോളജി ലാബിൽ നടന്ന കോവിഡ് പരിശോധനകൾക്ക് നേതൃത്വം നൽകിയിരുന്നു.  

ഫോട്ടോ: പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട


ശില്പശാല


പെരിയ: കേരള കേന്ദ്ര സർവകലാശാല എക്കണോമിക്‌സ് പഠന വിഭാഗവും കേരള എക്കണോമിക് അസോസിയേഷനും സംയുക്തമായി ബേസിക് എക്കണോമെട്രിക്‌സ് എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 23 മുതൽ 27 വരെ നടക്കുന്ന ശില്പശാല വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യു ഉദ്ഘാടനം ചെയ്യും. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഹരികുറുപ്പ് കെ.കെ. സെഷനുകൾ നയിക്കും.


No comments