Breaking News

ഐഷാൽ മെഡിസിറ്റിയിൽ പ്രൈമറി സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു


കാഞ്ഞങ്ങാട് : സ്‌ട്രോക്കിനുള്ള ഫലപ്രദമായ പ്രൈമറി ചികത്സാ രീതിയായ ത്രോബോലൈസിസ് (മരുന്ന് കൊടുത്ത് ബ്ലോക്ക് അലിയിപ്പിച്ചു കളയുന്ന രീതി) ഐഷാൽ മെഡിസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഫാദേഴ്സ് മുള്ളർ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ : രാഘവേന്ദ്രയുടേയും, ഐഷാൽ മെഡിസിസ്റ്റി എമർജൻസി വിഭാഗം തലവനും അഡ്വാൻസ് സ്ട്രോക്ക് ലൈഫ് സപ്പോർട്ട് (ASLS) പരിശീലനം ലഭിച്ച ഡോ: ശിവരാജ് യുപിന്റെയും നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കൃത്യമായ സമയത്ത് ഫലപ്രദമായ ചികിത്സ നൽകിയാൽ അതിജീവന സാധ്യതയേറെയുള്ള ഈ ജീവിത ശൈലി രോഗത്തിന് ദൂരെയുള്ള മംഗലാപുരത്തെയും കണ്ണൂരിനെയും ആശ്രയിക്കേണ്ടി വന്നിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾക്ക്, കാഞ്ഞങ്ങാടിൽ തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് സ്ട്രോക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്ത കൊണ്ട് ഐഷാൽ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ മൊയ്തീൻ കുഞ്ഞി പറഞ്ഞു.
സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളായ വായകോടൽ, കൈകാൽ തരിപ്പ്, ബലക്കുറവ്, സംസാരത്തിലെ കുഴച്ചിൽ, തലകറക്കം, കാഴ്ചക്കുറവ്, രണ്ടായി കാണൽ, നടക്കുമ്പോൾ വീണുപോകൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട് മൂന്ന് മണിക്കൂറിനുള്ളിൽ ത്രോബോലൈസിസ് ചെയ്‌താൽ ഈ ജീവിത ശൈലി രോഗം പൂർണമായും സുഖപ്പെടുത്താൻ സാധിക്കും.
രോഗലക്ഷണം ഉള്ളവരിൽ രോഗനിർണ്ണയം വേഗത്തിൽ സാധ്യമാക്കാൻ CT ബ്രെയിൻ സ്റ്റഡി, CT ബ്രെയിൻ ആഞ്ജിയോ തുടങ്ങിയ അത്യാധുനിക രോഗനിർണ്ണയ സംവിധാനങ്ങളും ഐഷാൽ മെഡിസിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.
അമേരിക്കൻ സ്ട്രോക്ക് മാനേജ്മെന്റിന്റെ ഗൈഡ് ലൈൻ പിന്തുടരുന്ന ഐഷാൽ മെഡിസിറ്റി പ്രൈമറി സ്ട്രോക്ക് സെന്ററിന്റെ പ്രവർത്തനങ്ങൾക്കു കരുത്തായി മോഡേൺ കോംബ്രഹൻസീവ് ക്രിട്ടിക്കൽ കെയർ യൂണിറ്റും സ്ട്രോക്ക് മാനേജ്മെന്റിൽ വിദഗ്ധ പരിശീലനം ലഭിച്ച സ്ട്രോക്ക് യൂണിറ്റ് ടീമും 24 മണിക്കൂറും പ്രവർത്തന സജ്‌ജമാണ്‌

No comments