കഞ്ചാവുമായി യുവാവ് പിടിയിൽ പുതിയങ്ങാടി സ്വദേശി മുഹമ്മദ് അനസ് എ വി (24) യാണ് പിടിയിലായത്
കാസറഗോഡ് : എയർലൈൻസ് റോഡിൽ വച്ച് 970 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ മാടായി, പുതിയങ്ങാടി സ്വദേശി മുഹമ്മദ് അനസ് എ വി (24) യാണ് പിടിയിലായത്. ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന CPO പി. വിനീതിനെ കണ്ട് പരിഭ്രമിച്ച് ഓടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു വയ്ക്കുകയും ശേഷം കാസർഗോഡ് എസ്ഐയും സംഘവും വന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കൈവശമുള്ള കാര്യം അറിയാൻ കഴിഞ്ഞത്. കാസർഗോഡ് എസ് ഐ അനൂബ് പി, കെഎപി സിപിഓ മാരായ രജീഷ് സി, ഹരിപ്രസാദ് പി കെ, ഡ്രൈവർ റിജിത്ത് കെ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.
No comments