മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമദിനം; കോൺഗ്രസ് പ്രവർത്തകർ കരിന്തളം ബേങ്ക് പരിസരത്ത് വെച്ച് അനുസ്മരണം നടത്തി
കരിന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 185-ാം ബൂത്ത് കരിന്തളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമദിനത്തിൽ കരിന്തളം ബേങ്ക് പരിസരത്ത് വെച്ച് അനുസ്മരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഉമേശൻ വേളൂർ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഏ.വി രാജൻ അദ്ധ്യക്ഷനായി. സ്ലോക്ക് കമിറ്റി മെമ്പർ അശോകൻ ആറളം, വാർഡ് പ്രസിഡണ്ട് ചാക്കോ . എ യു. മണ്ഡലം കമിറ്റി മെമ്പർ മേരി ക്കുട്ടി പള്ളപ്പാറ എന്നിവർ സംസാരിച്ചു. ബുത്ത് സെക്രട്ടറി രമേശൻ സി.വി സ്വാഗതവും . ജോ: സെക്രട്ടറി സുരേഷ് വരയിൽ നന്ദിയും പറഞ്ഞു. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി
No comments