ശ്രീകണ്ഠാപുരത്ത് കണ്ടെത്തിയ 'നിധി' വസ്തുക്കളിൽ വിലയേറിയ വെനീഷ്യന്‍ കാശിമാല മുതൽ സ്വർണ മുത്തുകൾ വരെ
ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം പരിപ്പായിലെ നിന്ന് കണ്ടെത്തിയ 'നിധി' വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിച്ചു. നിധി' വസ്തുക്കള്‍ 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് എന്നാണ് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.
തളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലായിരുന്ന നിധി' വസ്തുക്കള്‍ ഇന്നലെയാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. ഇത് കൂടാതെ ആലി രാജാവിന്റെ നാണയങ്ങള്‍, കണ്ണൂര്‍ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍, ഇന്‍ഡോ-ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി പണം എന്നിവയും കണ്ടെത്തിയിരുന്നു.
No comments