Breaking News

പാണത്തൂർ താഴെ ബസ്റ്റാൻഡ് പരിസരത്ത് ഏഴ് കാട്ടാനകൾ... ടൗണിനോട് ചേർന്നുള്ള പുഴ നീന്തിക്കടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഒഴിവായത് വൻ അപകടം


പാണത്തൂർ : പാണത്തൂർ താഴെ ബസ്റ്റാൻഡ് പരിസരത്ത് ഏഴ് കാട്ടാനകൾ ഇറങ്ങി. ഇന്ന് പുലർച്ചെ ഒരുമണി യോടെയാണ് കാട്ടാനക്കൂട്ടം ടൗണിലെത്തിയത്. പഴയ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പാണത്തൂർ ടൗണിനോട് ചേർന്നുള്ള പുഴ നീന്തിക്കടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവായി. പരിയാരം റോഡ് പാലത്തിനടിയിൽ വെച്ച് വിവരമറിഞ്ഞ് പാഞ്ഞെത്തിയ പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സേസപ്പയും ആർ.ആർ.ടി അംഗങ്ങളുംചേർന്ന് ആനക്കൂട്ടത്തെ ഇക്കരതൊടാൻ അനുവദിക്കാതെ തുരത്തി. തിരിച്ച് പുഴ നീന്തിയ ആനക്കൂട്ടം റോഡിൽ കയറിയ ശേഷം പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും വനപാലകർ ആനക്കൂട്ടങ്ങളെ കർണാടക വനത്തിലേക്ക് കയറ്റി. ദിവസങ്ങളായി പരിയാരം ഭാഗത്ത് ആനകളിറങ്ങുന്നതിനാൽ ഇന്നലെ രാത്രി വനപാലകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. വനപാലകർ സമീപത്ത് തന്നെ ഉണ്ടായത് മൂലം മാത്രമാണ് ആനകൾക്ക് ബസ്സ സ്റ്റാൻ്റ് തൊടാനാവാതെ പോയത്. രണ്ട് കുട്ടിയാനകളും ഒരു കൊമ്പനാനയടക്കമുള്ളതാണ് ആനക്കൂട്ടം. ഏറെ പണിപെട്ട് ഇവയെ കാടുകയറ്റുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. ആനകൾ ജനവാസ സ്ഥലത്ത് എത്തിയതോടെ ഇന്ന് നാട്ടുകാരും വനപാലകരും ചേർന്ന് അതിർത്തിയിലെ കാടുകൾ വെട്ടിത്തെളിച്ചു. തകരാറിലായിരുന്ന സോളാർ വേലികൾ പുന:സ്ഥാപിച്ച് തുടങ്ങി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ജോലികൾ നടത്തി വരുന്നത്.


No comments