Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റായി വീണ്ടും കെ.അഹമ്മദ് ഷെരീഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് കൂടിയാണ്


കാസർകോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റായി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ കെ.അഹമ്മദ് ഷെരീഫിനെ വീണ്ടും തിരഞ്ഞെടുത്തു. ഞായറാഴ്ച്ച ആലപ്പുഴയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡന്റ് രാജു അപ്സരയും ജനറല്‍ സെക്രട്ടറിയായി ദേവസ്യ മേച്ചെരിയും ട്രഷററായി എസ്.ദേവരാജനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെ.അഹമ്മദ് ഷെരീഫിന് പുറമെ കെ.വി.അബ്ദുല്‍ഹമീദ്, എം.കെ.തോമസ് കുട്ടി, പി.സി. ജക്കബ്, എ.ജെ.ഷാജഹാന്‍, ബാബു കോട്ടയില്‍, സണ്ണി പൈമ്പള്ളി, പി.കെ.ബാപ്പു ഹാജി എന്നിവരെ വൈസ് പ്രസിഡന്റുമാരായും വൈ.വിജയന്‍, സി.ധനീഷ് ചന്ദ്രന്‍, ജോജിന്‍ ടി.ജോയ്, വി.സബില്‍ രാജ്, എ.ജെ.റിയാസ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കഴിഞ്ഞമാസം നടന്ന ജില്ലാ കൗണ്‍സിലില്‍ കെ.അഹമ്മദ് ഷെരീഫ് ജില്ലാ പ്രസിഡന്റായി തുടര്‍ച്ചയായ എട്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments