Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആയുർവേദാശുപത്രി കാട്ടിപൊയിൽ, ജവഹർ ആർട്സ് & സ്പോട്സ് ക്ലബ്ബ് ചേമ്പേന , മഹാത്മ പുരുഷ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

ബിരിക്കുളം : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആയുർവേദാശുപത്രി കാട്ടിപൊയിൽ, ജവഹർ അട്സ് & സ്പോട്സ് ക്ലബ്ബ് ചേമ്പേന ,മഹാത്മ പുരുഷ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താ ദിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. ക്യാമ്പ് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി കെ.പി. ചിത്രലേഖ ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് എൻ വി . അദ്ധ്യക്ഷനായി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ. ബോധവൽക്കരണ ക്ലാസ് എടുത്തു. ബാബു ചേമ്പേന, എം. കുഞ്ഞി മാണി, സി.വി. ബാലകൃഷ്ണൻ, എം.ജനാർദ്ദനൻ, ബൈജു എം എസ്, കമ്യൂണിറ്റി കൗസിലർ ധന്യ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ പ്രിയ. കെ, ഡോക്ടർ ഹിമമോഹൻദാസ് തുടങ്ങിയവർ രോഗികളെ പരിശോദിച്ച് സൗജന്യ മരുന്നു കൾ വിതരണം ചെയ്തു.



No comments