പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എം.എസ്.സി. മാത്തമാറ്റിക്‌സിൽ എസ്.സി. വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 23ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലുള്ള പഠന വകുപ്പിൽ സ്‌പോട്ട് അഡ്മിഷന് എത്തിച്ചേരേണ്ടതാണ്. ഫോൺ: 9747516976, 9048962747. എംകോമിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കായി ജൂലൈ 19ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലെ പഠന വകുപ്പിൽ സ്പോട്ട് അഡ്മിഷൻ നടക്കും. ഫോൺ: 9846329021. എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചറിൽ എസ്.ടി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. സ്‌പോട്ട് അഡ്മിഷൻ ജൂലൈ 22ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സിലെ പഠന വകുപ്പിൽ നടക്കും. ഫോൺ: 04672309261.
No comments