പരപ്പ ക്ഷീരവികസന യൂണിറ്റിന്റെയും കാട്ടിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയടുക്കത്ത് ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
പരപ്പ : പരപ്പ ക്ഷീരവികസന യൂണിറ്റിന്റെയും കാട്ടിപ്പൊയിൽ ക്ഷിരോൽപാദക സഹകരണത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയടുക്കം ടാഗോർ വായനശാലയിൽ വെച്ച് ക്ഷിര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കാട്ടിപ്പൊയിൽ ക്ഷീരസംഘം പ്രസിഡണ്ട് പി വി അപ്പുക്കുട്ടന്റെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ, വാർഡ് മെമ്പർ യശോദ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പരപ്പ ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി വി മനോജ് കുമാറും ശുദ്ധമായ പാൽ ഉൽപാദനം എന്ന വിഷയത്തിൽ ബ്ലോക്ക് ഡയറി ഫാം ഇൻസ്പെക്ടർ എബിൻ ജോർജും കന്നുകാലികളുടെ മഴക്കാല പരിചരണവും രോഗങ്ങളും എന്ന വിഷയത്തിൽ കരിന്തളം മൃഗാശുപത്രിയിലെ ഡോക്ടർ അഭിരാം എം ജെയും ക്ലാസുകൾ കൈകാര്യം ചെയ്തു ക്ഷീരസംഘം സെക്രട്ടറി രേഖ എ സ്വാഗതവും ക്ഷീര സംഘത്തിൻറെ വൈസ് പ്രസിഡണ്ട് സി നാരായണി നന്ദിയും പറഞ്ഞു
No comments