Breaking News

നീലേശ്വരത്ത് വൻ കവർച്ച 18 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു


നീലേശ്വരം : നീലേശ്വരത്ത് വീട്ടിൽ വൻ കവർച്ച. 18 വൻ ആഭരണങ്ങൾ നഷ്ടപ്പെട്ടു. തട്ടാച്ചേരിയിലെ എ.പ്രമോദ് കുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാര കുത്തി തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന 9 ലക്ഷം രൂപ വില കണക്കാക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. കവർച്ച നടന്ന വിവരം വീട്ടുകാർ ഇന്നാണ് അറിയുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.

No comments