Breaking News

നെഹ്‌റു കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ എൻ. എസ്. എസ്.സോഫ്റ്റ്‌ വെയർ ലോഞ്ചിങ് നടന്നു


കാഞ്ഞങ്ങാട് :എൻ. എസ് എസ്. ന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തി പ്പെടുത്തുന്നതിനും വേഗത്തിൽ ആക്കുന്നതിനും ആയി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ  എൻ. എസ്. എസ് യൂണിറ്റുകൾക്ക് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ പ്രകാശനവും എൻ. എസ്. എസ്. ന്റെ സംസ്ഥാന ജില്ലാ മേഖല തലങ്ങളിൽ വിജയികളായവർക്കുള്ള അനുമോധനവും ഒരു അധ്യയന വർഷം പൂർത്തിയാക്കുന്ന എൻ. എസ്. എസ്  വളണ്ടിയർ മാർക്കുള്ള യാത്രയയപ്പും നടന്നു.കോളേജിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്  എൻ. എസ്. എസ്. സംസ്ഥാന ഓഫീസർ ഡോ.ആർ. എൻ. അൻസെർ ഉദ്ഘടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. മുരളി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ. രാമനാഥൻ മുഖ്യധിതിയായി . കണ്ണൂർ യൂണിവേഴ്സിറ്റി ഡി. എസ്. എസ്. ഡോ. നഫീസ ബേബി അനുമോദന ഉപഹാരങ്ങൾ നൽകി.പ്രോഗ്രാം ഓഫീസർ വി. വിജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.പയ്യന്നൂർ കോളേജ് അധ്യാപകനും  എൻ. എസ്.എസ് സംസ്ഥാന അവാർഡ് ജേതാവും ആയ കെ. വി.സുജിത്, കമ്പ്യൂട്ടർ സയൻസ് മേധാവി എ.വി.മിഥുൻ, കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ പി. എൻ.രമ്യ,കോളേജ് സൂപ്രണ്ട് ബാലഗോപാലൻ, അവാർഡ് ജേതാക്കളായ സി.ആൽവിൻ, അനാമിക ജയരാജൻ എന്നിവർ സംസാരിച്ചു. എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർ മാരായ ഡോ.കെ.വിനീഷ് കുമാർ സ്വാഗവും എ.സുമലത നന്ദിയും പറഞ്ഞു.കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ കീർത്തന രാജ്, ശരത് എന്നിവരാണ് ഈ സോഫ്റ്റ്‌ വെയർ തയ്യാറാക്കിയത്.വിവിധകലാപരിപാടികളും നടന്നു.

No comments