വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കറിവയ്ക്കാൻ ശ്രമിച്ച രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു ചെമ്മട്ടംവയൽ , ചുള്ളിക്കര സ്വാദേശികൾക്കെതിരെയാണ് കേസ് എടുത്തത്
കാഞ്ഞങ്ങാട്: വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കറിവയ്ക്കാൻ ശ്രമിച്ച സിവിൽ ഡിഫൻസ് അംഗത്തിനും ബന്ധുവിനും എതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവിൽ ഡിഫൻസ് അംഗം ചെമ്മട്ടംവയൽ സ്വദേശി കിരൺ കുമാർ, ചുള്ളിക്കര സ്വദേശി ഹരീഷ്കുമാർ എന്നിവർക്ക് എതിരെയാണ് കേസ്. കേസെടുത്ത് അറിഞ്ഞ് കിരൺകുമാർ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ആദ്യം പൂടുംങ്കല്ല് ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
കോട്ടച്ചേരി മേൽപാലത്തിന് സമീപം ഇന്നലെ രാവിലെയോടെ നാട്ടുകാരാണ് മുള്ളൻപന്നിയെ വണ്ടിയിടിച്ച് ചത്തനിലയിൽ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവിൽ സിവിൽ ഡിഫൻസ് അംഗം കിരൺ കുമാർ കുഴിച്ചിടാനെന്ന വ്യാജേന ഇതിനെ ചാക്കിലാക്കി സ്കൂട്ടിയിൽ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ചിലർ വനംവകുപ്പിന്റെ തിരുവനന്തപുരം ഓഫീസിൽ വിവരം അറിയിച്ചു.
ബന്ധുവായ ഹരീഷിന്റെ വീട്ടിലെത്തി കുഴിയെടുത്ത് മുള്ളൻപന്നിയെ ഇതിൽ ഇറക്കി വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് എടുത്ത് ചൂട് വെള്ളം മുള്ളൻപന്നിയുടെ ദേഹത്ത് ഒഴിക്കുകയും മുള്ള് കളയുകയും ചെയ്തു
വനംവകുപ്പ് അധികൃതർ വിവരമറിഞ്ഞുയെന്ന് മനസിലാക്കിയ കിരൺ ഇതിനെ വീണ്ടും കുഴിച്ചിട്ടു.
വനംവകുപ്പ് സംഘം പറമ്പിൽ കുഴിച്ചിട്ട മുള്ളൻ പന്നിയെ കണ്ടെത്തുകയും ചെയ്തു. ഹരീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
No comments