പനിയെ തുടർന്ന് യുവതി മരിച്ചു
നീലേശ്വരം : പനി മൂർഛിച്ച് കുഴഞ്ഞുവീണ യുവതി മരിച്ചു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ 33 ആണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ഇന്ന് ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണു. നീലേശ്വരം ആശുപത്രിയിലെത്തിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം റെയിൽവെ സ്റ്റേഷൻ സ്റ്റാൻറിലെ ഓട്ടോ ഡ്രൈവർ
വാഴുന്നോറടി സ്വദേശി ഷെരീഫിന്റെ ഭാര്യയാണ്. ഏക മകൻ നസീഫ്. സഹോദരങ്ങൾ: ഖദീജ കൂളിയങ്കാൽ, ആയിശ ഓർച്ച, നസീമ ഓർച്ച. പരേതയായ ശരീഫ . സംസ്ക്കാരം ഇന്ന് രാത്രി 9 ന് ഓർച്ച ജുമാഅത്ത് പള്ളിയിൽ.
No comments