മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലിന്റെ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് സൈബർ തട്ടിപ്പ് ; മുന്നറിയിപ്പുമായി ജില്ലാ പോലീസ്
കാസർഗോഡ് : മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലിന്റെ വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി ജില്ലാ പോലീസ് . മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലിന്റെ ഫേക്ക് വെബ്സൈറ്റ് ഉൾപ്പെടുത്തി നിങ്ങൾക്കും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ വന്നേക്കാം. ഫേക്ക് വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് ഫൈൻ അടക്കാൻ ശ്രമിച്ചാൽ, SMS അനുമതി തട്ടിപ്പുകാർ സ്വന്തമാക്കി OTP കൈക്കലാക്കി അക്കൗണ്ടിലെ മുഴുവൻ പണവും അപഹരിക്കും.
നിങ്ങളുടെ വാഹനത്തിന്റെ ഫൈൻ വിവരങ്ങൾ അറിയാൻ https://echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ വഴി പണം നഷ്ടമായാൽ 1930 എന്ന നമ്പറിൽ വിളിക്കുക.
No comments