നീലേശ്വരം ബീവറേജസിൽ കവർച്ച; ഇന്ന് ഔട്ട്‌ലെറ്റിന് അവധി
നീലേശ്വരം മൂന്നാംകുറ്റിയിലെ ബിവറേജ് ഔട്ട് ലറ്റിൽ കവർച്ച.
രണ്ടാം നിലയിലെ സെൽഫ് കൗണ്ടറിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന് കോണി വഴി താഴേക്കിറങ്ങുകയായിരുന്നു. ഓഫീസ് മുറിയിൽ കെട്ടിവച്ചിരുന്ന നാണയങ്ങൾ മാത്രമാണ് പണമായി നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുകൾ നിലയിലെയും താഴത്തെയും നിരീക്ഷണ ക്യാമറകൾ എല്ലാം അടിച്ചു തകർത്തിട്ടുണ്ട്. ഇതിന്റെ നിരീക്ഷണ യൂണിറ്റുകളും കവർന്നു. നഷ്ടപ്പെട്ട മദ്യക്കുപ്പികളുടെ കണക്ക് ലഭിക്കണമെങ്കിൽ സ്‌റ്റോക്കെടുക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. അടിയന്തര സ്‌റ്റോക്കെടുപ്പിനായി ഔട്ട് ലറ്റിന് ഇന്ന് അവധിയും നൽകി. രാവിലെ ഔട്ട് ലറ്റ് അടിച്ചു വാരാനെത്തിയ തൊഴിലാളി കോണിപ്പടിയിൽ കമ്പിപ്പാര കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷട്ടർ പൂട്ടുകളും സിസിടിവി ക്യാമറകളും തകർത്തതായും കണ്ടെത്തി. ഔട്ട് ലറ്റ് മാനേജർ വിവരം കൈമാറിയതനുസരിച്ച് നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
No comments