ഒപ്പരം 1982 പരപ്പ ഗവ.ഹൈസ്‌ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പരപ്പ: പരപ്പ ഗവ.ഹൈസ്‌ക്കൂളില്‍ 1981-82 വര്‍ഷ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പരപ്പ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
ഒപ്പരം 1982 എന്ന സംഗമം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി അധ്യക്ഷം വഹിച്ചു. എണ്‍പത്തഞ്ചോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. ഈ കാലവളവില്‍ പഠിച്ച പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞിരുന്നു. ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംഗമം തുടങ്ങിയത്. ഹൈക്കോടതി അഭിഭാഷകന്‍ സുഭാഷ് സിറിയക്ക്, റിട്ട.എസ്.ഐ ശ്രീധരന്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബാബുരാജ്, യൂസഫ് കുളത്തിങ്കാല്‍, ശശിധരന്‍, ഓമന, ഷൈനി, നായിക്കയം, സ്റ്റീഫന്‍, ബാബുതോമസ്, സലിം, സുപ്രിയ കണ്ണന്‍, മോളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജോണി മാസ്റ്ററുടെ സംഗീതാലാപനം സംഗമത്തിന് കൊഴുപ്പേകി. ഈ കാലഘട്ടത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചു. ശ്രീധരന്‍ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.
No comments