232 കിലോ കഞ്ചാവുമായി പെരിയ ,പാണത്തൂർ സ്വദേശികൾ അറസ്റ്റിൽ
വില്ലുപുരം(തമിഴ്നാട്): ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 232 കിലോ കഞ്ചാവുമായി രണ്ടു കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ (44), പെരിയ മൂന്നാംകടവ് സ്വദേശി ആസിഫ് (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം ചെന്നൈയ്ക്ക് സമീപം വില്ലുപുരം ദിണ്ടിവനത്ത് ഒലക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ ഏലൂരിൽ രജിസ്റ്റർ ചെയ്ത ബൊലേറോ പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്. രണ്ടുകിലോഗ്രാം തൂക്കം വരുന്ന 116 പായ്ക്കറ്റുകളിലായാണ് കഞ്ചാവുണ്ടായിരുന്നത്. ഉദയകുമാർ ആയിരുന്നു ഡ്രൈവർ.
No comments