പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജല വിനിയോഗവും സംരക്ഷണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു..
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജല വിനിയോഗവും സംരക്ഷണവും ലക്ഷ്യമിട്ട് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റ് പ്രകാശനം ചെയ്തു.തദ്ദേശ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ . എം. കെ. ഹരിദാസിനു നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.എം.ലക്ഷ്മി പ്രകാശനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ. എ . ഫൈസി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കെ.ഭൂപേഷ്, സ്റ്റാൻഡിങ് അധ്യക്ഷർ ആയ രജനി കൃഷ്ണൻ, പി. വി. ചന്ദ്രൻ. ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാഘവൻ മാഷ് എന്നിവർ സംബന്ധിച്ചു.പരിപാടി ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ്. എം. ചാക്കോ സ്വാഗതവും ജി. ഇ. ഒ. ശ്രീനിവാസൻ. ജി.നന്ദിയും പറഞ്ഞു..
No comments