Breaking News

പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡെസ്റ്റ് ബിൻ ബോക്സുകൾ നൽകിക്കൊണ്ട് പരപ്പ റോട്ടറിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു


പരപ്പ : പരപ്പ റോട്ടറിക്ക് പുതിയ നേതൃത്വം 2024 ,2025 വർഷത്തെ പ്രസിഡണ്ടായി ജോയി പാലക്കുടിയും സെക്രട്ടറിയായി സന്തോഷ് കുമാർ ഇടത്തോടിനെയും ട്രഷററായി അജയകുമാർ സി വി, യെയും തിരഞ്ഞെടുത്തു. നിരവധി ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന പരപ്പ റോട്ടറി ക്ലബ് ഈ വർഷത്തെ ആദ്യ പ്രൊജക്റ്റ് ആയി പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 38 ഓളം ക്ലാസ് റൂമുകളിൽ ഡെസ്റ്റ് ബിൻ ബോക്സുകൾ വച്ചുകൊണ്ട് ശുചിത്വമുള്ള ഒരു സ്കൂളായി പരപ്പ സ്കൂളിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് നിർധരരായ മൂന്നിലധികം കുടുംബങ്ങൾക്ക് വീടുവെക്കാൻ സാമ്പത്തിക സഹായം നൽകുമെന്നും. പ്രസിഡണ്ടായി സ്ഥാനമേറ്റുകൊണ്ട് ജോയ് പാലക്കുടിയിൽ സംസാരിക്കുകയുണ്ടായി

No comments