Breaking News

കാരുണ്യ യാത്രയ്ക്ക് ഒരു കൈത്താങ്ങ് പരപ്പയിലെ ടോപ് ടെൻ ക്ലബ് പ്രവർത്തകർ സ്വരൂപിച്ച തുക തമ്പുരാട്ടി ബസ് ജീവനക്കാർക്ക് കൈമാറി


പരപ്പ :  ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ബിരിക്കുളത്തെ ഗീതുവിനെ സഹായിക്കാൻ പരപ്പ കാലിച്ചാൻമരം കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസിലെ ജീവകാരുണ്യ പ്രവർത്തകർക്ക് ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ് പരപ്പയിലെ പ്രവർത്തകർ സ്വരൂപിച്ച തുക തമ്പുരാട്ടി ബസ് ജീവനക്കാർക്ക് കൈമാറി.

പരപ്പയിൽ നിന്നും ബസ്സ്‌ യാത്രയിൽ ടോപ് ടെൻ മെമ്പർമാരായ എ ആർ മുരളി, ജിജോപള്ളത്തുമല, ശ്രീകാന്ത് കുളത്തിൻങ്കൽ , ലാൽ അക്ഷയ, റോയ് പുത്തൻപുരക്കൽ, വിനേഷ് കേബിൾ, വിനോദ്തോടംചാൽ, പ്രകാശൻ, രവിപാലക്കി,സുനന്ദ്  (എഞ്ചിനീയർ പരപ്പ ) എന്നിവർ പങ്കെടുത്തു. ക്ലബ്‌ അംഗം ജിജോ സംസാരിച്ചു . ക്ലബ്‌ വൈസ് പ്രസിഡന്റ്‌  എ ആർ മുരളി ടോപ് ടെൻ സമാഹരിച്ച തുക കാരുണ്യ യാത്രയ്ക്ക് കൈമാറി

No comments