Breaking News

പരപ്പയിലെ സർക്കാർ ഭൂമി കയ്യേറ്റം : സമരത്തിലേക്ക് യൂത്ത് കോൺഗ്രസ്... യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‌വില്ലേജ് ഓഫീസിലെത്തി പരാതി നൽകി


പരപ്പ ടൗണിൽ സ്വകാര്യവ്യക്തികൾ സർക്കാർ ഭൂമി കയ്യേറി കച്ചവട സ്ഥാപനം ആരംഭിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതർ  നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. പരപ്പ വില്ലേജ് ഓഫീസിൽ രേഖാമൂലം പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി. ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അമൽ ജോണി, സെക്രട്ടറി മഹേഷ് കുമാർ,വൈസ് പ്രസിഡന്റ്‌ ഷെമീം പുലിയംകുളം,അശ്വിൻ ഭാസ്കർ, സാമദേവ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ്‌ വില്ലേജ് ഓഫീസിലെത്തി പരാതി നൽകിയത്.

No comments