Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണത അഭിയാൻ ലോഞ്ചിങ് ഭാഗമായി സഞ്ജീവനി ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : അസ്പിരേഷണൽ ബ്ലോക്ക്‌ പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ     സമ്പൂർണ്ണത അഭിയാൻ ലോഞ്ചിങ്നടത്തി. ഇതി നോടനുബന്ധിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ജീവനി ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം ലക്ഷ്മി പരിപാടി ഉത്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ കലക്ടർ                        ഇമ്പശേഖരൻ  ഐ. എ. എസ്. മുഖ്യാതിഥി  ആയിരുന്നു.ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ: ജോസഫ് മുത്തോലി, നീതി ആയോഗ് പ്രതിനിധി കളായ  ദീപക് നൈൽ വാൾ, അമൻ യാദവ്,

ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ   കലാമുദീൻ എം.എന്നിവർ സംസാരിച്ചു . ജനപ്രതിനിധികളായ രജനി കൃഷ്ണൻ, എം. പദ്മ കുമാരി, അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടിൽ, ഷോബി ജോസഫ്, പ്രമോദ്, ഓമന, ജയിംസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ, അംഗൻ വാടി ജീവനക്കാർ, ട്രൈബൽ ഓഫീസർ, പ്രമോട്ടർ മാർ എന്നിവരും പരിപാടി യിൽ പങ്കെടുത്തു. 13ഊരു കൂട്ടങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഹൈപ്പർ ടെൻഷൻ, ഡയബറ്റിക്, അനീമിയ സ്ക്രീനിംഗ്, ഗർഭിണികൾക്കായുള്ള പ്രത്യേക ക്ലിനിക് എന്നിവയും ക്യാമ്പിൽ ഉണ്ടായിരുന്നു.

പരിപാടിക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജോസഫ്  എം. ചാക്കോ സ്വാഗതവും മെഡിക്കൽ ഓഫീസർ അലോക് ബി രാജ് നന്ദി യും പറഞ്ഞു.

No comments