Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ സൗജന്യ നിയമസഹായ ക്ലിനിക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, (ഹോസ്ദുർഗ് 1) സി അബ്ദുൾ റാസീഖ് ഉദ്ഘാടനം ചെയ്തു


ഭീമനടി :  ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ സൗജന്യ നിയമസഹായ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, (ഹോസ്ദുര്‍ഗ് 1)  സി അബ്ദുള്‍ റാസീഖ് ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ വൈസ് പ്രസിഡന്റ് ശ്രീ പി സി ഇസ്മായില്‍ , മെമ്പര്‍മാരായ എം വി ലിജിന, ഇ ടി ജോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ മോഹനന്‍ അധ്യക്ഷത വഹിച്ചു.   മജിസ്ട്രേറ്റ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. മാസത്തില്‍ രണ്ടുതവണ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ സേവനം ജനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്നതാണ് എന്നും അറിയിച്ചു. ജനങ്ങള്‍ക്ക് സൗജന്യ നിയമസഹായം നല്‍കി പ്രശ്നങ്ങള്‍ കോടതിയില്‍ എത്തുന്നതിന് മുമ്പ് രമ്യതയില്‍ പരിഹരിക്കുക എന്നതാണ് ലക്ഷ്യം. 3 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവർ, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, മനുഷ്യകടത്തിനരയാവര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ നിയമസഹായം ലഭിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍  സ്വാഗതവും പാരാ ലീഗല്‍ വളണ്ടിയര്‍ മഹേശ്വരി നന്ദിയും പറഞ്ഞു.

No comments