Breaking News

കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്ന് മുതൽ ഒ പി നാല് മണിവരെ


കരിന്തളം: കിനാനൂർ -കരിന്തളം പഞ്ചായ ത്തിലെ കോയിത്തട്ടയി ലുള്ള കരിന്തളം കുടും ബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഇന്ന് മുതൽ വൈകുന്നേരം 4 മണി വരെ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കിനാനൂർ -കരിന്തളം പഞ്ചായത്തിന് പുറമെ വെസ്റ്റ് എ ളേരി പഞ്ചായത്തിൽ നിന്നുമായി നിത്യേന 250 ഓളം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നു. എന്നാൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒ പി സമയം ഉച്ചവരെയാക്കിയിരുന്നു. ഇത് മൂലം ജനങ്ങൾ ഏറെ ദുരിതത്തിലായത് സം ബന്ധിച്ച്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസും സമരരംഗത്തിറങ്ങിയിരുന്നു. ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിച്ച് ഈ ആഴ്ച തന്നെ ഒ പി സമയം വൈകുന്നേ രം 5.30 വരെ ആക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

No comments