Breaking News

പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹിക പ്രത്യാഘാതം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ ഡിഫൻസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമൂഹിക പ്രത്യാഘാതം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാസർകോട് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജ് ക്ലാസ്സെടുത്തു. മയക്കുമരുന്ന് മാഫിയ സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണെന്നും ഈ വിപത്ത് തടയാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വകുപ്പ് അധ്യക്ഷൻ പ്രൊഫ. ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. റെയിൻഹാർട്ട് ഫിലിപ്പ് സംസാരിച്ചു. സെക്യൂരിറ്റി ഓഫീസർ ശ്രീജിത്ത് നന്ദി പറഞ്ഞു. 


No comments