യെമനിൽ ഇസ്രയേൽ വ്യോമാക്രമണം: 3 പേർ മരിച്ചു, നിരവധി പേർക്ക് പരുക്കേറ്റു
യെമനിലെ ഹുദൈദയിൽ ഇസ്രയേൽ വ്യോമാക്രമണം. മൂന്നുപേർ മരിക്കുകയും 87 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം. വ്യാപക നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഹുദൈദ തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ, വൈദ്യുത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നത്.
തെൽ അവീവ് ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമാണ് ഹുദൈദക്ക് നേരെയുള്ള സൈനിക നടപടിയെന്ന് ഇസ്രായേൽ അറിയിച്ചു. ആക്രമണത്തിൽ തങ്ങൾ നേരിട്ട് പങ്കെടുത്തില്ലെന്നാണ് അമേരിക്കൻ പ്രതികരണം.
ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ കഴിഞ്ഞ മാസങ്ങളിൽ ഹൂതികൾ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇരുനൂറോളം ഡ്രോണുകൾ ഹൂതികൾ ഇസ്രയേലിനു നേരെ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ അയച്ചതായും എന്നാൽ ഇപ്പോൾ മാത്രമാണ് തങ്ങൾ തിരിച്ചടിക്കുന്നതെന്നും സൈനിക നേതൃത്വം അറിയിച്ചു. ഹൂതികൾക്കും അവരെ പിന്തുണക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും പറഞ്ഞു.
No comments