നാട്ടക്കൽ സ്വദേശി നൽകിയ പുതപ്പുകൾ വെള്ളരിക്കുണ്ട് ഗാന്ധിഭവൻ അന്തേവാസികൾക്ക് ചൂടേകും
വെള്ളരിക്കുണ്ട് : കർക്കിടക മാസത്തിലെ കോരി ചൊരിയുന്ന മഴയത്ത് തണുപ്പകറ്റാൻ മങ്കയം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് നാട്ടക്കല്ലിലെ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത കുടുംബം പുതപ്പുകൾ നൽകി..
ജീവിതത്തിന്റെ അവസാനനാളുകളിൽ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ കഴിയുന്ന വെള്ളരിക്കുണ്ട് മങ്കയം ഗാന്ധി ഭവനിലെ അംഗങ്ങൾക്കാണ് നാട്ടക്കല്ലിലെ നല്ലമനസ്സ് വേറിട്ട സ്നേഹസ്പർശംനൽകിയത്.ശനിയാഴ്ച വൈകുന്നേരം കുടുബ സമേതം എത്തിയവർ ആരോരുമില്ലാത്തവർക്ക് ഒപ്പം ഏറെ നേരം ചിലവഴിച്ചു.
അവർക്ക് മധുരപലഹാരങ്ങൾ നൽകി. അവരോടൊപ്പം ചിലവഴിച്ചാണ് മടങ്ങിയത്. ഗാന്ധി ഭവൻ മാനേജർ മാരായ രവീന്ദ്രൻ, റൂബിസണ്ണി എന്നിവർ സ്വീകരിച്ചു
No comments