Breaking News

നിർധനർക്ക് കൈത്താങ്ങായി ചോയ്യങ്കോട്ടെ കെ എസ് ഇ ബി ജീവനക്കാർ


ചോയ്യംകോട്: നിർധന രോഗികൾക്ക് ചികിത്സാ സഹായവുമായി കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ചോയ്യംകോട് സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രോഗം ബാധിച്ച ഒൻപതോളം പേർക്ക് ധനസഹായം വീട്ടിലെത്തിച്ച് നൽകിയത്  കെ.എസ്.ഇ.ബി ജീവനക്കാരെ പങ്കെടുപ്പിച്ച് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചാണ് പണം കണ്ടെത്തിയത് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ജനാർദ്ധനൻ രോഗികൾക്ക് ധനസഹായം കൈമാറി. ഡിവിഷൻ ഭാരവാഹികളായ ശശീധരൻ കെ കെ ക്യഷ്ണൻ  പവിത്രൻ എന്നിവർ സംസാരിച്ചു സെക്ഷൻ ഭാരവാഹികളായ പ്രസിഡൻ്റ് രവീന്ദ്രൻ  സെക്രട്ടറി  ജയൻ.എ സുഭാഷ് കെ എന്നിവർ നേതൃത്വം നൽകി.

No comments