അഖില കേരളയാദവസഭ എടത്തോട് പരപ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
പരപ്പ : അഖില കേരളയാദവസഭ എടത്തോട് പരപ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിലെ എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് , എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് നാരായണൻ ഇടത്തോട് അധ്യക്ഷത വഹിച്ചു. മധു വട്ടിപ്പുന്ന , ബാലൻ അരീക്കര , എം. നാരായണൻ , തുടങ്ങിയവർ സംസാരിച്ചു. കെ.പ്രശാന്ത് സ്വാഗതവുംകുഞ്ഞികൃഷ്ണൻ കക്കാണത്ത് നന്ദിയും പറഞ്ഞു.
No comments