Breaking News

തിരുമേനി മുളപ്ര ദേവാലയ അങ്കണത്തിൽ വച്ച് ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി


എകെസിസി മുളപ്ര യൂണിറ്റിന്റെയും, കണ്ണൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് റീച്ചിന്റെയും, തിരുമേനി മാതൃകാ ഹോമിയോപ്പതി ഡിസ്പെൻസറിയുടെയും,ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും, ടി എസ് എസിന്റെയും നേതൃത്വത്തിൽ, മുളപ്ര ദേവാലയ  അങ്കണത്തിൽ വച്ച് ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നു വിതരണവും, ബോധവൽക്കരണ ക്ലാസ്സും നടന്നു.. പ്രതിരോധമരുന്ന് വിതരണം ഉദ്ഘാടനം  മുളപ്ര സെന്റ് അൽഫോൻസാ ചർച്ച് വികാരി ഫാദർ കുര്യാക്കോസ് അറയ്ക്കൽ നിർവഹിച്ചു. ഡെങ്കിപ്പനിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഡോക്ടർ ജയദേവ് ബിപി നിർവഹിച്ചു..ഡെങ്കിപ്പനിക്ക് ചികിത്സയേക്കാൾ പ്രധാനമാണ് പ്രതിരോധം. കൊതുക് നശീകരണമുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഹോമിയോ ഗുളികകൾ പ്രതിരോധത്തിന് ഫലപ്രദമാണ്. പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ്സുകൾ എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഫിലിപ്പ്  വെളിയത്ത്സ്വാഗതവും,  യൂണിറ്റ് പ്രസിഡന്റ് ആന്റണി പുള്ളിക്കാട്ടിൽനന്ദിയും പറഞ്ഞു., ടി എസ് എസ് പ്രസിഡന്റ് ജോയ് നെല്ലിക്കൽഅധ്യക്ഷനായിരുന്നു., മുളപ്ര ഇടവക  കോർഡിനേറ്റർ പാപ്പച്ചൻ തുരുത്തേൽ, ഷാജൻ ഐന്തിക്കൽ,ജോഷി തുരുത്തേൽ, അഭിലാഷ് മാമ്മൂട്ടിൽ, ജോസ് എളപ്പുങ്കൽ, ബേബി പുതുപ്പറമ്പിൽ, ജോസ് കുന്നക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പ്രതിരോധ മരുന്നു വിതരണം നടന്നു..

No comments