കരിന്തളം കൊല്ലമ്പാറയിൽ മരം പൊട്ടി വീണ് വീട് തകർന്നു വീട്ടമ്മയ്ക്ക് പരിക്ക്
കരിന്തളം: വീടിനു മുകളിൽ മരം പൊട്ടി വീട് പൂർണ്ണമായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് തകർന്നത്. ഭാര്യ കെ.വി തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു തമ്പായി അസുഖ ബാധ്യതയാണ്. ഇ എം എസ് ഭവന പദ്ധതിയിൽ ലഭിച്ച വീടാണ് തകർന്നത്. വീട് തകർന്നതതോടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
No comments