ആവേശം നിറച്ച് അണ്ടോളിൽ മഴപ്പൊലിമയും ചക്ക ഫെസ്റ്റും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉൽഘാടനം ചെയ്തു
കരിന്തളം: അണ്ടോളിൽ മഴപ്പൊലിമയും ചക്ക ഫെസ്റ്റും ആവേശമായി. ആയിരക്കണക്കിന് ക്കണക്കിനാളുകൾ അണിനിരന്ന ഘോഷയാത്രയും ചക്ക ഫെസ്റ്റും അണ്ടോൾ വയലിൽ നടന്ന മഴപ്പൊലിമയും ശ്രധേയമായി. നാട്ടി മത്സരം. പൂരക്കളി. ഫുട്ബോൾ നൃത്ത നൃത്യങ്ങൾ തൊപ്പിക്കളി പുരുഷ-വനിത ഓട്ട മത്സരം നിധി കണ്ടെത്തൽ എന്നിവയും നടന്നു. ചക്ക ഫെസ്റ്റും മഴപ്പൊലിമയും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു പഞ്ചായത്തംഗം ഉമേശൻ വേളൂർ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ. ശകുന്തള. ഷൈ ജമ്മ ബെന്നി.കെ. യശോദ മനോജ് തോമസ് പാറക്കോൽ രാജൻ, കയ നി മോഹനൻ കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും പി.യു. ഷീല നന്ദിയും പറഞ്ഞു കാർഷിക മേലെയിൽ കഴിവു തെളിയിച്ചവരെ ഉപഹാരം നൽകി ആദരിച്ചു. ചക്ക ഫെസ്റ്റിൻ മൂന്നാം വാർഡ് ഒന്നാം സ്ഥാനവും രണ്ടാം വാർഡ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉൽഘാടനം ചെയ്തു. ഷൈ ജമ്മ ബെന്നി അധ്യക്ഷയായി. വിജയി കൾക്ക് ടി.കെ.രവി സമ്മാനദാനം നടത്തി. കെ.വി. അജിത് കുമാർ . ടി.എസ്.ബിന്ദു കെ.പി. ചിത്രലേഖ എന്നിവർ സംസാരിച്ചു. വി. ശോഭ സ്വാഗതവും കെ.വി.ഷീബ നന്ദിയും പറഞ്ഞു അണ്ടോൾ ദേശസേവിനി വായനശാലാ പരിസരത്തു ന്നും ഘോഷയാത്ര നടന്നു.
No comments