Breaking News

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: സംഘാടക സമിതി രൂപീകരണം നടന്നു അസോസിയേഷൻ സംസ്ഥാന വൈസ്. പ്രസിഡന്റ്‌ പ്രൊഫ. പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം :  സ്പോർട്സ് കൗൺസിലുംജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി എ.സി ക്ലബ്ബിന്റെ അസോസിയേഷൻ   സംസ്ഥാന വൈസ്. പ്രസിഡന്റ്‌ പ്രൊഫ. പി. രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. സഹകരണത്തോടുകൂടി നടത്തുന്ന ജില്ലാ വടംവലി ചാമ്പ്യഷിപ്പ് ജൂലൈ 18ന് ചിറപ്പുറം നീലേശ്വരം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.ചാമ്പ്യഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി ദാമോദരൻ അധ്യക്ഷനായി .വടംവലി അസോസിയേഷൻ   സംസ്ഥാന വൈസ്. പ്രസിഡന്റ്‌ പ്രൊഫ. പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എംവി രതീഷ് വെള്ളച്ചാൽ,എ. വി സുരേന്ദ്രൻ, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ്‌ സേതു ബങ്കളം,ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം, പി.വി. സതീശൻ,കെ. രഘു എന്നിവർ സംസാരിച്ചു. എം സുനിൽ കുമാർ സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

മിനി, സബ്ബ് ജൂനിയർ ,ജൂനിയർ സിനീയർ വനിത വിഭാഗങ്ങളിലായി നടക്കുന്ന 500 ലധികം  കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുക്കും.

ഭാരവാഹികൾ:കെ വി ദാമോദരൻ( ചെയർമാൻ), കെ രഘു (വൈസ് ചെയർ),എം ബി രതീഷ് (ജനറൽ കൺവീനർ),ടി. രാജൻ (കൺവീനർ).

No comments