ബിരിക്കുളം എയുപി സ്കൂൾ പി ടി എ ജനറൽ ബോഡിയോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബിരിക്കുളം : എ യു പി സ്കൂൾ പിടിഎ ജനറൽബോഡിയോഗം നടന്നു ക്ലാസ് പിടിഎക്ക് ശേഷം നടന്ന ജനറൽബോഡിയോഗത്തിൽ ഹരി ക്ലാസിക് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്.നിർവഹിച്ചു ഈ വർഷം പിടിഎ എം പി ടി എ കമ്മിറ്റിയിൽനിന്ന് വിരമിക്കുന്നവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു .പ്രസ്തുത ചടങ്ങിൽസ്കൂൾ പ്രധാനാദ്ധ്യാപിക ശൈലജ ഇ വി മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സീനിയർ അസിസ്റ്റൻറ് അനിതകുമാരി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ പിജോസഫ് നന്ദിയും പറഞ്ഞു. 2024-25 വർഷത്തെ പിടിഎ ഭാരവാഹികളായി പ്രസിഡണ്ട് വിദ്യാധരൻ സി, വൈസ് പ്രസിഡണ്ട് പ്രമോദ് പി , മദർ പിടിഎ പ്രസിഡണ്ട് പ്രീത കെ, വൈസ് പ്രസിഡണ്ട് രമ്യ മോൾ കെ പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
No comments