പരപ്പ ടൗൺ ഇനി കണ്ണടക്കില്ല ഹൈമാസ് ലൈറ്റ് അറ്റകുറ്റ പണി നടത്തി ഡി.വൈ.എഫ്.ഐ
പരപ്പ : ആഴ്ചകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പരപ്പ ടൗണിലെ ഹൈമാസ് ലൈറ്റ് അറ്റകുറ്റ പണി നടത്തി പ്രവർത്തിപ്പിച്ച് പരപ്പയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഡിവൈഎഫ് പരപ്പ മേഖല പ്രസിഡന്റും വയറിംഗ് തൊഴിലാളിയുമായ അശ്വിൻരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അറ്റകുറ്റ പണി നടത്തി ഹൈമാസ് ലൈറ്റ് പ്രവർത്തിപ്പിച്ചത്. പരപ്പ ടൗണിൻ്റെ മധ്യത്തിലുള്ള ഈ ഹൈമാസ് ലൈറ്റ് പ്രവർത്തന രഹിതമായതോടെ മഴക്കാലത്ത് മോഷ്ടാക്കളുടെ ശല്യവും പരപ്പയിലെ വ്യാപാരികൾ ഡ്രൈവർമാർ അടക്കം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഹൈമാസ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും നന്നാക്കാത്തത് പഞ്ചായത്തിൻ്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പരപ്പയിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.
No comments