ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ നിന്നും യുപിഎസും ബാറ്ററികളും മോഷണം പോയി
ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ നിന്നും ഉപയോഗശൂന്യമായ യുപിഎസും 10 ബാറ്ററികളും മോഷണം പോയി. കഴിഞ്ഞദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം 15000 രൂപയുടെ നഷ്ട്ടം സംഭിച്ചുവെന്ന് പരാതിയിൽ പറയുന്നു . പഞ്ചായത്ത് സെക്രട്ടറി എറണാകുളം തിരുവമ്പാടി വിമലാലയത്തിൽ വി ആർ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
No comments