മൂന്നാമത്തെ കെ എസ് ആർ ടി സി ബസിന് സ്വീകരണം നൽകി നീലേശ്വരത്ത് നിന്ന് കിനാനൂർ, കീഴ്മാല, പുലിയന്നൂർ മുക്കട വഴി എളേരിത്തട്ടേക്ക് ആണ് സർവീസ്
അണ്ടോൾ : മൂന്നാമതായി തീരദേശ മേഖലയിൽ സർവീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസിന് സിപിഐഎം അണ്ടോൾ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.കാഞ്ഞങ്ങാട് നിന്ന് ഉച്ചക്ക് 1.35 ന് ആരംഭിച്ച് നീലേശ്വരം ചായ്യോത്ത് വഴി തീരദേശ മേഖലയിലൂടെ കിനാനൂർ, കീഴ്മാല,പാറക്കോൽ അണ്ടോൾ,പുലിയന്നൂർ, മുക്കട വഴി എളേരിത്തട്ടേക്ക് ആണ് സർവീസ്.സിപിഐഎം ന്റെ നേതൃത്വത്തിൽ ഏറെ കാലത്തെ ഇടപെടലിനു ശേഷം മറ്റൊരു ബസ് റൂട്ട് കൂടി ലഭിച്ച സന്തോഷത്തിലാണ് തീരദേശവാസികൾ. അണ്ടോളിൽ നൽകിയ സ്വീകരണത്തിൽ പി ശാർങ്ങി, ഒ എം സച്ചിൻ, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ടി വി അശോകൻ സ്വാഗതം പറഞ്ഞു.
No comments