വൈദ്യുതി കേബിൾ സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ കഴുത്തിൽ കുരുങ്ങി ; ലോറി ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : റോഡിന് കുറുകെയുള്ള ഇലക്ട്രിക് സർവീസ് കേബിളിൽ ടോറസ് ലോറി തട്ടിയതിനെ തുടർന്ന് പൊട്ടിയ കേബിൾ സ്കൂട്ടർ യാത്രക്കാരുടെ കഴുത്തിന് കുരുങ്ങി. വെള്ളരിക്കുണ്ടിലെ പുന്നക്കുന്ന് അട്ടക്കാട് റോഡ് ജംഗ്ഷനാണ് സംഭവം. നാട്ടക്കല്ല് ഇലങ്ങത്ത് ഹൗസിലെ മായ രാജനാ 45ണ് പരിക്കേറ്റത്.മായ വെള്ളരിക്കുണ്ട് ഭാഗത്തുനിന്നും നാട്ടക്കല്ലിലേക്ക് പോവുകയായിരുന്നു.എതിർഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയാണ് സർവീസ് വയറിൽ തട്ടിയത്.വയർ പൊട്ടി വീണാണ് മായയുടെ കഴുത്തിൽ കുരുങ്ങിയത്.സംഭവവുമായി ബന്ധപ്പെട്ട് ടോറസ് ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
No comments