Breaking News

നേപ്പാളി വിദ്യാർത്ഥിനിയെ ഇന്ത്യൻ വംശജൻ അമേരിക്കയിൽ വെടിവെച്ച് കൊന്നു, സംഭവം മോഷണ ശ്രമത്തിനിടെ, അറസ്റ്റ്


വാ​ഷിം​ഗ്ട​ൺ: അമേരിക്കയിൽ നേപ്പാളി സ്വദേശിയായ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി. 21 കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശനായ ബോബി സിൻ ഷാ(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് മുന പാണ്ഡെ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റിൽ ഒരു യുവതി വെടിയേറ്റ് കിടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസെത്തി മുന പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


പരിശോധനയിൽ ഒരാൾ അപ്പാർട്ട്മെന്‍റിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രതിയായ ബോബി സിൻ ഷായുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. തുടർന്ന് പരിശോധനയിൽ ശനിയാഴ്ചയോടെ ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.

No comments