കെ.വി രാഘവൻ്റെയും വി.കരുണാകരന്റെയും കൃഷിയിടം ഒരു വിസ്മയ കാഴ്ച
രാവണീശ്വരം : രാവണീശ്വരം മാക്കിയിലെ കെ വി രാഘവനും വേലാശ്വരത്തെ വി.കരുണാകരനും ഓണ വിപണി ലക്ഷ്യമാക്കി 8 എക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത് ആരിലും വിസ്മയം ഉളവാക്കുന്നു പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങുന്ന കൃഷി പരിപാലനവും കൃഷി ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതും ഇവർ തന്നെ പാട്ടത്തിനടുത്താണ് കൃഷി ചെയ്യുന്നത് മാക്കി.കുന്നുപാറ തെക്കേപ്പള്ളം എന്നിവിടങ്ങളിലാണ് ഇവരുടെ കൃഷിയിടം നെല്ല് വാഴയും മധുരക്കിഴങ്ങ് കക്കരി വെള്ളരിക്ക മത്തൻ കുമ്പളം വെണ്ട 'പാവക്ക നരമ്പൻ ഇങ്ങനെ നീളുന്നു ഇവരുടെ കൃഷിയിടത്തിൽ അജാനൂർ കൃഷിഭവന്റെ 'പരിപൂർണ്ണമായ സഹായം രണ്ടുപേർക്കും കൂട്ടായി ഉണ്ട് കൃഷിനഷ്ട കണക്കുകൾ പറയുമ്പോൾ കെ വി രാഘവനും വി.കരുണാകരനും നല്ല വിളവുകൾ കിട്ടുന്നതിനാൽ മികച്ച വരുമാനം കൃഷിയിൽ കിട്ടുന്നു എന്ന് പറയുന്നു
കെ വി രാഘവൻ രാവണീശ്വരം മാക്കിയിൽ താമസിക്കുന്നു ഭാര്യ എം ശ്യാമള മക്കൾ രേഷ്മ ,രമ്യ. രജിത ശരത്.
വി.കരുണാകരൻ 'വേലാശ്വരത്ത് താമസിക്കുന്നു ഭാര്യ വി.വി മാലിനി (കേരള ദിനേശ് ബീഡി തൊഴിലാളി)മക്കൾ ഷാനിൽ കുമാർ (കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്) സ്നേഹ
No comments