Breaking News

രാഷ്ട്രീയ സ്വയം സേവക സംഘത്തിൻറെ നേതൃത്വത്തിൽ രക്ഷാബന്ധൻ സമുചിതമായി ആഘോഷിച്ചു


വെള്ളരിക്കുണ്ട്  :  രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ നേതൃത്വത്തിൽ നീലേശ്വരം ഖണ്ടിലെ ഭൂരിഭാഗം ശാഖകളിലും രക്ഷാബന്ധൻ ഉത്സവം വിവിധ കാര്യകർത്താക്കളുടെ നേതൃത്വത്തിൽ ഭംഗിയായി ആഘോഷിച്ചു. ആർഎസ്എസിന്റെ മുതിർന്ന കാര്യകർത്താക്കളായ ഹരീഷ് കുമ്പളപള്ളി, കരിമ്പിൽ രാധാകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ പരപ്പ, സുഗതൻ വരഞ്ഞൂർ, കണ്ണൻ മാലോത്ത് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി. മലയോര മേഖലകളിൽ മതപരിവർത്തനം ഹൈന്ദവ സമൂഹം നേരിടുന്ന പ്രധാന ഭീഷണിയാണെന്നും, ,അതുപോലെ ജാതീയമായി ഹൈന്ദവരെ വിവിധ തട്ടുകളിലായി നിർത്താൻ വേണ്ടി ചില പ്രത്യേക ശക്തികൾ മത്സരിക്കുകയാണെന്നും  ഈ ചതിക്കുഴിയിൽ ഹൈന്ദവ സമൂഹം വീണു പോകരുതെന്നും, രാഷ്ട്രത്തിൻറെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ എല്ലാവർക്കും ഉള്ള പങ്ക് ഒരു പോലെയാണെന്നും കാര്യകർത്താക്കൾ അഭിപ്രായപ്പെട്ടു.

No comments