ബളാൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അംബികാനഗർ ഓണാഘോഷ പരിപാടികൾക്കായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി
വെള്ളരിക്കുണ്ട് : ഐക്യകേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട്ടിലെ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളെ നഷ്ടമായതിൻ്റെ ദുഖ:പശ്ചാതലത്തിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അംബികനഗർ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വെക്കുകയും പകരം സ്വരൂപിച്ച ഫണ്ട് മുഖ്യമന്തിയുടെ ദുതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു .തുടർന്ന് ക്ലബ് ഭാരവാഹികൾ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ എത്തി സ്വരൂപിച്ച തുക വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളിക്ക് കൈമാറി
No comments