അണ്ടർ 13 ദേശീയവടം വലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു
നീലേശ്വരം: ദേശീയ വടം വലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിൻ്റെ ക്യാപ്റ്റൻ ആരാധ്യസുരേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. ആരാധ്യയുടെ അമ്മവീടായ പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ വെച്ചായിരുന്നു അനുമോദനം നടന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ നഗരസഭയുടെ ഉപഹാരം ആരാധ്യസുരേഷിന് നൽകി. ഇനിയും ഒരുപാട് ഉയരങ്ങളിലെക്ക് എത്തുന്നതിന് ഈ നേട്ടം സഹായകമാകട്ടെയെന്ന് അവർ ആശംസിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീശൻ കെ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത കെ , വി വി രാഘവൻ, എന്നിവരും സംബന്ധിച്ചു.
കുടുംബങ്ങളും പങ്കെടുത്തു. കരിന്തളം നെല്ലിയടുക്കത്തെ കെ സുരേഷൻ്റെയും അജിത കെ വി യുടെയും മകളാണ് ചായ്യോത്ത് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ സുരേഷ്.
No comments